Sorry, you need to enable JavaScript to visit this website.

സൗദിയിൽ ജുമുഅ -ജമാഅത്തിനും അനുമതി

റിയാദ്- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലെ പള്ളികളിൽ ജുമുഅ ജമാഅത്ത് എന്നിവകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുന്നു. ഈ മാസം 31 മുതൽ ജൂൺ 20 വരെ ജുമുഅ ജമാഅത്തുകൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകും. മുഴുവൻ ആരോഗ്യമാനദണ്ഡങ്ങളും സ്വീകരിച്ച് ജുമുഅക്കും ജമാഅത്തിനും അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

അതേസമയം, മക്കയില്‍ ഒരിടത്തും ജുമുഅക്കും ജമാഅത്തിനും അനുമതിയില്ല.മക്ക നഗരത്തിന് പുറത്തെ പള്ളികളില്‍ ജുമുഅക്കും ജമാഅത്തിനും അനുമതിയുണ്ട്. മസ്ജിദുല്‍ ഹറമില്‍ നിലവിലുള്ള അവസ്ഥ തുടരും. ഇളവുകള്‍ തുടരണോ എന്നത് സംബന്ധിച്ച് ജൂണ്‍ ഇരുപതിന് ശേഷം ആരോഗ്യമന്ത്രാലയം തീരുമാനിക്കും.

Latest News