കൊച്ചി- മിന്നൽ മുരളി എന്ന സിനിമക്കായി നിർമിച്ച ക്രിസ്ത്യൻ പള്ളി തകർത്ത സംഭവത്തിൽ സിനിമ പിന്നണി പ്രവർത്തകർ ഷൂട്ടിങ് തുടരാൻ തയ്യാറാണെങ്കിൽ എസ്.ഡി.പി.ഐ സംരക്ഷണം നൽകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.എം.ഫൈസൽ വ്യക്തമാക്കി. ഫാഷിസം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തിൽ ഉറഞ്ഞു തുള്ളുമ്പോൾ സംസ്ഥാന സർക്കാർ നിസ്സംഗത പാലിക്കാൻ പാടില്ല. കുറ്റക്കാരായവർക്കെതിരെ അതിവേഗത്തിൽ നിയമ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമ പ്രവർത്തകരുടെ ആവിഷ്‌കാര സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം മാത്രമല്ല, സംഘപരിവാരിന്റെ ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റ മനോഭാവവും ഈ അക്രമണത്തിൽ വ്യക്തമാണ്. ഷൂട്ടിങ് തുടരാൻ സിനിമ പ്രവർത്തകർ തയ്യാറാണെങ്കിൽ ജനകീയ സംരക്ഷണം നൽകാൻ എസ്ഡിപിഐ തയ്യാറാണെന്നും ഇത്തരത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെ അതിക്രമം തുടരാനാണ് സംഘപരിവാർ പദ്ധതിയെങ്കൽ എല്ലാ അർത്ഥത്തിലും എസ്ഡിപിഐ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.