കുവൈത്ത് സിറ്റി - ദക്ഷിണ കുവൈത്തില്‍ കൂറ്റന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ട്രെയിലറിലാണ് തിമിംഗലത്തെ നീക്കം ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടല്‍ വഴിയാണ് തിമിംഗലങ്ങള്‍ ഗള്‍ഫ് ഉള്‍ക്കടലില്‍ എത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
കപ്പല്‍ പാതകളിലൂടെ കടന്നുപോകുന്നതിനിടെ കപ്പലുകള്‍ ഇടിച്ചും പ്രായാധിക്യവും രോഗവും പട്ടിണിയും മൂലമാണ് പലപ്പോഴും തിമിംഗലങ്ങള്‍ ചാകുന്നത്. പതിമൂന്നു മുതല്‍ പതിനഞ്ചര മീറ്റര്‍ വരെ നീളമുള്ള തിമിംഗലങ്ങളില്‍ ആണ്‍തിമിംഗലങ്ങളെ അപേക്ഷിച്ച് പെണ്‍തിമിംഗലങ്ങള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.