തിരുവനന്തപുരം- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി.കെ. മുരളിയും ക്വാറന്റൈനില്‍. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയ സി.ഐയോടൊപ്പം കപ്പ കൃഷി ഉദ്ഘാടനത്തിനു പോയാതാണ് ഇരുവരോടും കരുതല്‍ നിരീക്ഷണം നിർദേശിക്കാന്‍ കാരണം.
വെഞ്ഞാറമൂട് സിഐ കഴിഞ്ഞദിവസം അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിരിട്ടുണ്ട്.