പത്തനംതിട്ട- നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം.
ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. പ്രതിഷേധിച്ച തൊഴിലാളികളെ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. നൂറോളം ബിഹാല്‍ സ്വദേശികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അടുത്ത ദിവസം തന്നെ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി.