Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട്ടാപ്പകൽ വർഗീയത നടത്താൻ സംഘ്പരിവാറിന് ആത്മവിശ്വാസം നൽകിയതാണ് പിണറായിയുടെ നേട്ടം-വി.ടി ബൽറാം

പാലക്കാട്- പട്ടാപ്പകൽ ക്രിമിനൽ പ്രവൃത്തി നടത്തി അത് പരസ്യമായി പ്രചരിപ്പിക്കാൻ സംഘ്പരിവാർ തീവ്രവാദികൾക്ക് ധൈര്യം ലഭിക്കുന്നു എന്നതാണ് പിണറായി വിജയൻ സർക്കാറിന്റെ നേട്ടമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ. കാലടിയിൽ മിന്നൽ മുരളി എന്ന സിനിമ സെറ്റ് അടിച്ചുതകർത്ത് അക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ പ്രവർത്തനത്തെ പറ്റി പ്രതികരിക്കുകയായിരുന്നു വി.ടി ബൽറാം.
പട്ടാപ്പകൽ ഗൗരവതരമായ ഒരു ക്രിമിനൽ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോൺ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാർ തീവ്രവാദികൾക്ക് കേരളത്തിന്റെ മണ്ണിൽ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തിൽ ഈ നാട് എവിടെ വരെ എത്തിച്ചേർന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണന്നും ബൽറാം പറഞ്ഞു.

കൊച്ചി കാലടി മണപ്പുറത്ത് ടൊവിനോ തോമസ് അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടിയിട്ട സെറ്റ് സംഘ് പരിവാർ സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഇന്നലെയാണ് പൊളിച്ചുനീക്കിയത്. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ തന്നെ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും യാചിച്ച് ശീലമില്ലാത്തതുകൊണ്ടാണ് പൊളിച്ച് കളഞ്ഞതന്നും ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഹരിപാലോട് ഫെയ്‌സ്ബുക്കിൽ കുറിക്കുകയും ചെയ്തു.

 

https://www.malayalamnewsdaily.com/sites/default/files/2020/05/25/hari.jpg

 

ക്ഷേത്രത്തിന് മുന്നിൽ സെറ്റിട്ടതാണ് പൊളിക്കാൻ കാരണമെന്നും ഇവർ പറയുന്നു. സ്വാഭിമാനം സംരക്ഷിക്കണമെന്നും സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദൾ പ്രവർത്തകർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ഹരി പാലോട് ഫെയ്‌സ്ബുക്കിൽ പറഞ്ഞു. രാഷ്ട്രീയ ബജ്‌റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലായിരുന്നു പൊളിച്ചുമാറ്റൽ.

 

Latest News