തൊടുപുഴ-ചെന്നൈയില്‍ 2 മാസത്തിലേറെയായി ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലെത്തിച്ചേരാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ വാഹനസൗകര്യമൊരുക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയില്‍ നിന്നും നിരവധി വിദ്യാര്‍ഥികളാണ് ഫോണിലൂടെ തങ്ങളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി എം.പി.യെ സമീപിച്ചത്. ചെന്നൈയിലുള്ള നിരവധി സംഘടനകളുമായി ഇത് സംബന്ധിച്ച് സംസാരിച്ചെങ്കിലും നടക്കാതെ വന്നതിനാലാണ് എം.പി നേരിട്ട് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതും ഇവരെ നാട്ടില്‍ എത്തിച്ചേരുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത്. ഇന്നലെ രാവിലെ കുമളി ചെക്ക്‌പോസ്റ്റില്‍ വിദ്യാര്‍ഥികളുമായി വാഹനം എത്തിച്ചേരുകയും വാഹന വാടക യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കെ.എസ് പോലീസിന് കൈമാറുകയും ചെയ്തു.