കോട്ടയം- കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന് സൂചന നല്‍കി ഇ.പി ജയരാജന്‍.
കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന. എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതേണ്ടെന്നാണ് പി.ജെ ജോസഫിന്റെ മുന്നറിയിപ്പ്. പി.ജെ ജോസഫിന്റെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ യു.ഡി.എഫ് അടിയറവ് പറഞ്ഞാല്‍ ജോസ് കെ. മാണിയും കളം മാറിയേക്കും. എന്തായാലും കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടത്തോട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്നതാണ് ഇ.പി ജയരാജന്റെ പ്രസ്താവന.
ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍പോലും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.