റിയാദ്- കര്‍ഫ്യൂ സമയത്ത് താമസ ഏരിയയിലെ ബഖാലകളിലേക്കും സൂപര്‍മാര്‍ക്കറ്റുകളിലേക്കും മറ്റും പോകുന്നതിന് എട്ട് മണിക്കൂര്‍ വരെ സമയം തവക്കല്‍നാ ആപ് വഴി ലഭിക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നുവരെ എല്ലാ ദിവസവും അനുമതി ലഭ്യമാകുമെന്ന് ആപ് അധികൃതര്‍ പറഞ്ഞു. ആപില്‍ എന്റര്‍ ചെയ്ത് പെര്‍മിഷന്‍സ് ക്ലിക്ക് ചെയ്താല്‍ സപ്ലൈസ് എന്ന ഐകണ്‍ കാണും. അത് ക്ലിക്ക് ചെയ്താല്‍ സപ്ലൈസ് എന്നും എമര്‍ജന്‍സി സപ്ലൈ എന്നുമുണ്ടാവും. സപ്ലൈസ് ക്ലിക്ക് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ എല്ലാ ദിവസവും അത്യാവശ്യത്തിന് പുറത്തിറങ്ങാം. എന്നാല്‍ എമര്‍ജന്‍സി സപ്ലൈ വഴി രാത്രിയോ പകലോ ഏതു സമയത്തും ഒരു മണിക്കൂര്‍ പുറത്തിറങ്ങാവുന്നതാണ്. ആഴ്ചയില്‍ നാലു മണിക്കൂര്‍ മാത്രമേ എമര്‍ജന്‍സ് സപ്ലൈ വഴി അനുമതി ലഭിക്കുകയുള്ളൂ. പാസ് ഇഷ്യു ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് കാന്‍സല്‍ ആക്കാന്‍ സാധിക്കില്ല. മൊബൈലുകളില്‍ ഇന്റര്‍നെറ്റ് അനിവാര്യമാണെങ്കിലും ഡാറ്റ സൗജന്യമായതിനാല്‍ പ്രത്യേക ചാര്‍ജ് വരില്ലെന്നും ആപ് അധികൃതര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് സൗദി ഡാറ്റാ അതോറിറ്റിയാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.