മലപ്പുറം- മനസ്സും ശരീരവും സമ്പത്തും സംസ്‌കരിക്കപ്പെട്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം വിശ്വാസികള്‍ ഈദുല്‍ ഫിതറിന്റെ നിറവില്‍. കോവിഡ് പ്രതിസന്ധിയില്‍ പതിവ് ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഇത്തവണ പെരുന്നാള്‍ സന്തോഷം. തക്ബീര്‍ ധ്വനികള്‍ മുഴക്കി വിശ്വാസികളാല്‍ നിറയുന്ന പള്ളികള്‍ അടഞ്ഞുകിടന്നതോടെ പ്രാര്‍ഥന വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി.
ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയവേ പെരുന്നാളാഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സുദിനമായിരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നാം എല്ലാവരും ഒന്നാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈദുല്‍ഫിതറെന്ന് അദ്ദേഹം ഉണര്‍ത്തി.
പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് സമ്പൂര്‍ണ അടച്ചിടലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറന്നു പ്രവര്‍ത്തിക്കും. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെ അനുവദിച്ചിരുന്നു.
സാമൂഹിക അകലം, മാസ്‌ക തുടങ്ങിയവ കര്‍ശനമായി പാലിച്ച് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുവാദമുണ്ട്.