മസ്‌കത്ത്- ഒമാനില്‍ പൊതുസ്ഥലങ്ങളിലും വാണിജ്യവ്യാപാര കേന്ദ്രങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 റിയാല്‍ പിഴ. വിവാഹ വിരുന്നുകളടക്കമുള്ള ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 1,500 റിയാലും പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 100 റിയാലും പിഴ ചുമത്തും.
നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കാനും നടപടികള്‍ കര്‍ശനമാക്കാനും കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി തീരുമാനിച്ചു.
നിയമലംഘകര്‍ക്കു പിഴക്കു പുറമേ മറ്റു നിയമനടപടികളും ഉണ്ടാകും. പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളിലടക്കം പരിശോധന നടത്താന്‍ അനുവാദമുണ്ട്.
പിഴ തുക കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക ഫണ്ടിലേക്കു വകയിരുത്തുമെന്നും വ്യക്തമാക്കി.