തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെയാണ് കോവിഡ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചത്. പാലക്കാട്- 19, കണ്ണൂര്‍ - 16 മലപ്പുറം- 8, ആലപ്പുഴ -5, കോഴിക്കോട്, കാസര്‍കോട് -4 പേര്‍ക്ക് വീതം, കൊല്ലം- 3 , കോട്ടയം- 2, വയനാട് -1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്നുപേര്‍ പേര്‍ പാലക്കാട് ജില്ലയിലുള്ളവരും രണ്ടുപേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.
കൊല്ലം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.