തിരുവനന്തപുരം- ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ പരാതിയില്‍ വിഡി സതീശന്‍ എംഎല്‍എയ്ക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എംഎല്‍എ തന്റെ പേജിലൂടെ അശ്ലീലം നിറഞ്ഞ കമന്റ് പ്രസിദ്ധീകരിച്ച് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
ഈ പരാതിയില്‍ നേരത്തെ സംസ്ഥാന വനിതാകമ്മീഷനും വിഡി സതീശന് എതിരെ കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പേജ് ആരോ ഹാക്ക് ചെയ്താണ് ആരോപണവിധേയമായ കമന്റ് പ്രസിദ്ധീകരിച്ചതെന്നും അന്വേഷിക്കാന്‍ പോലിസിന് പരാതി കൈമാറിയതായും എംഎല്‍എ അറിയിച്ചു.