അജ്മാന്‍- പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള അജ്മാനില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡാര്‍വിഷ് എന്‍ജിനീയറിംഗ് കമ്പനി ജീവനക്കാരനായിരുന്ന പിള്ള ഏപ്രില്‍ 26 മുതല്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. ഭാര്യ ശോഭ. മക്കള്‍: ഉണ്ണി, കണ്ണന്‍.
കോവിഡ്–19 ബാധിച്ച് ദുബായില്‍ കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ മരിച്ചിരുന്നു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കല്‍ മാതാ നിലയത്തില്‍ ജോബ് സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകന്‍ ജോഫി.ബി.ജോബ്(40), കാസര്‍കോട് ഉടുമ്പുന്തല ഒറ്റത്തൈയ്യില്‍ സുനീറ മന്‍സിലില്‍ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് മരിച്ചത്.
ജോഫി ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.
എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകന്‍: സലാഹ്. സഹോദരങ്ങള്‍: ഒ.ടി..തസ് ലീമ, ഒ.ടി.ഖദീജ.