വ്യോമഗതാഗതം സാധാരണ നിലയിലാക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി- വ്യോമഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കുവൈത്ത് ആലോചിക്കുന്നു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പതിവ് രീതിയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് നീക്കം.  ബന്ധപ്പെട്ട അധികൃതരുടെ അനുമതികള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്ന് ഘട്ടമായാകും സര്‍വീസ് പൂര്‍ണരൂപത്തില്‍ പുനഃസ്ഥാപിക്കുകയെന്ന് വ്യോമയാന വിഭാഗം വക്താവ് സഅദ് അല്‍ ഉതൈബി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ജി.സി.സി, മധ്യപൂര്‍വ രാജ്യങ്ങളിലേക്കാകും സര്‍വീസ്. മൊത്തം സര്‍വീസിന്റെ 30 ശതമാനം ആണ് അത്. രണ്ടാംഘട്ടത്തില്‍ അറബ് രാജ്യങ്ങളിലേക്ക് കൂടി സേവനം തുടങ്ങുന്നതോടെ 60 ശതമാനം ആകും. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച് സര്‍വീസ് നൂറ് ശതമാനം ആക്കും.

കര്‍ശന ആരോഗ്യ നിയന്ത്രണങ്ങളോടെയാകും വിമാനത്താവളം പ്രവര്‍ത്തിക്കുക. സാമൂഹിക അകലം, തെര്‍മല്‍ ക്യാമറ ഉപയോഗം, വിമാനത്തിനകത്തെ മുന്‍കരുതലുകള്‍ എന്നിവയെല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News