റിയാദ്- സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഹോത്താസുദൈര്‍, തുമൈര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി നിരീക്ഷണ സമിതികള്‍ ടെലിസ്‌കോപ്പ് അടക്കമുള്ള ഉപകരണങ്ങളുമായി സജ്ജരായിരിക്കുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അനുയോജ്യ സ്ഥലങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. മാസപ്പിറവി ദൃശ്യമായാല്‍ അവര്‍ പ്രത്യേക സുപ്രിംകോടതി സമിതിക്ക് മുമ്പാകെ ഹാജറാവും. തുടര്‍ന്നാണ് സുപ്രിംകോടതി മാസപ്പിറവി സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
فيديو | #عبدالله_الخضيري لـ #الإخبارية: نظرا لغروب القمر اليوم قبل الشمس بحسب المعطيات العلمية سيكون يوم الأحد هو أول أيام #عيد_الفطر pic.twitter.com/QRR3w1lKfr
— قناة الإخبارية (@alekhbariyatv) May 22, 2020
ഇന്ന് മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയില്ലെന്നാണ് ഗോളശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മജ്മ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗോളശാസ്ത്ര വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലുള്ളത്