തിരുവനന്തപുരം - ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിന്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റമസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പാണക്കാട് ഹൈദരാലി തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കേരള ഹിലാൽ കമ്മിറ്റി (കെ.എൻ.എം) ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവരും ഞായറാഴ്ചയായിരിക്കും പെരുന്നാളെന്ന് അറിയിച്ചു.