ജോർദാനിൽ കുടുങ്ങിയ പൃഥിരാജും സംഘവും കേരളത്തിലെത്തി

കൊച്ചി- കോവിഡ് ലോക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി. സംവിധായകൻ ബ്ലസിയും നടൻ പൃഥിരാജും അടക്കമുള്ള സംഘമാണ് രാവിലെ ഒൻപത് മണിയോടെ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിയത്. ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് സംഘം ജോർദാനിൽ എത്തിയത്. 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്ക് ഇവർ മാറും. 14 ദിവസം നിരീക്ഷണത്തിൽ തുടരും. മാർച്ച് 15നാണ് പൃഥ്വിരാജും സംഘവും ജോർദാനിലെത്തിയത്.

 

Latest News