Sorry, you need to enable JavaScript to visit this website.

തിരൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

സുലൈമാന്‍

റിയാദ്-  മലപ്പുറം ജില്ലയിലെ തിരുര്‍ ബീരാഞ്ചിറ സ്വദേശി പൂളക്കല്‍ സുലൈമാന്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി. കുഞ്ഞിപ്പ - മറിയ ദമ്പതികളുടെ മകനാണ്. 25 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം ഗ്രോസറി സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്.
ഭാര്യ: അസ്മാബി. മക്കള്‍: സുഹൈല, സിബില, ലിന്‍ഷ. സഹോദരങ്ങള്‍: ശംസുദ്ദീന്‍ റിയാദ്. ആമിന വെട്ടം. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അന്‍വര്‍ സാദത്ത് വെട്ടം, റാഫി കൂട്ടായി, യുസുഫ് പുറത്തൂര്‍ ലത്തീഫ് പുറത്തൂര്‍ രംഗത്തുണ്ട്.

Latest News