Sorry, you need to enable JavaScript to visit this website.

മലയാളി ഡോക്ടര്‍ സൗദിയില്‍ നിര്യാതനായി

ജിദ്ദ- ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.  അബ്ദു റഷീദ്  (48) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യതനായി. തൃശൂര്‍ കരിവന്നൂർ സ്വദേശിയാണ്. ഭാര്യ: ഷൈനി. മകള്‍ അംറിന്‍ റഷീദ് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി.മകന്‍ ആഷിഖ് എന്‍ജിനീയറിംഗിനു പഠിക്കുന്നു.

11 വർഷമായി ജെ.എന്‍.എച്ചില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നെഞ്ച് വേദനയെ തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു മരണം.

 

Latest News