ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കോട്ടയം സ്വദേശിക്ക് 10 ലക്ഷം ഡോളര്‍

ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടി രൂപ) സമ്മാനം. കോട്ടയം സ്വദേശിയായ വ്യവസായി രാജന്‍ കുര്യന്‍ (43) ആണു കോടിപതിയായത്. 2852  എന്ന  നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് സമ്മാനം.
കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് രാജന്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയത്. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ബിസിനസ് കോവിഡിന് ശേഷം മന്ദീഭവിച്ചിരുന്നു. പ്രയാസകരമായ ഈ സാഹചര്യത്തില്‍ ലഭിച്ച വലിയ സമ്മാനം ആഹ്‌ളാദം തരുന്നുവെങ്കിലും കോവിഡ് ദുരിതമനുഭവിക്കുന്നവരെയോര്‍ത്ത് ദുഃഖിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരനായ സെയ്ദ് ഹൈദ്രോസ് അബ്ദുല്ലക്ക് ബി.എം.ഡബ്ല്യു.ആര്‍1250 ആഡംബര വാഹനവും കുവൈത്ത് സ്വദേശിക്ക് ബി.എം.ഡബ്ല്യു എം.ബി.ഐ കാറും സ്വിറ്റ്‌സര്‍ലന്‍ഡ് പൗരന് റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് വാഹനവും ലഭിച്ചു.

 

Latest News