കരിപ്പൂര്‍- പ്രവാസികളുമായി മസ്‌കത്തില്‍നിന്നുള്ള ഐ.എക്‌സ് 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. കോവിഡ് ജാഗ്രത ഉറപ്പാക്കിയാണ് യാത്രക്കാരെ പുറത്തിറക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും മാഹിയില്‍ നിന്നുമായി 197 പ്രവാസികളാണ് നാട്ടിലെത്തിയത്. എറണാകുളത്ത് നിന്ന് രണ്ട് പേര്‍, ഇടുക്കിഒന്ന്, കണ്ണൂര്‍ ആറ്, കാസര്‍കോട് ആറ്, കൊല്ലം അഞ്ച്, കോട്ടയം ഒന്ന്, കോഴിക്കോട്72, പാലക്കാട് 21, പത്തനം തിട്ടഒന്ന്, തൃശൂര്‍ ഏഴ്, വയനാട് അഞ്ച് മലപ്പുറം 68 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവാസികളുടെ കണക്ക്. ഇവരെ കൂടാതെ മാഹിയില്‍ നിന്ന് രണ്ട് പേരും വിമാനത്തിലുണ്ട്.
എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് മതിയായ താമസഭക്ഷണനിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു.
പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഇവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. െ്രെഡവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. െ്രെഡവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ലെന്നും വാഹനത്തിന്റെ മുന്‍സീറ്റില്‍ െ്രെഡവര്‍ക്കു പുറമെ മറ്റ് യാത്രക്കാര്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.