Sorry, you need to enable JavaScript to visit this website.

പാലാരിവട്ടംപാലം അഴിമതി; ലീഗ് നേതാക്കളെ കുടുക്കാന്‍ ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരന്‍


കൊച്ചി- മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി  പാലാരിവട്ടം പാലം അഴിമതി കേസിലെ
പരാതിക്കാരന്‍. താന്‍ നല്‍കിയ കള്ളപ്പണ കേസ് പിന്‍വലിക്കാനായി മന്ത്രിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം നല്‍കിയത്.പരാതി നല്‍കിയതിന് പിന്നില്‍ മുസ്‌ലിംലീഗ് നേതാക്കളാണെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതും അവരാണെന്ന് എഴുതി നല്‍കണമെന്നും ഇബ്രാഹിംകുഞ്ഞ്  തന്നോട് ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറഞ്ഞു. 


ഇക്കാര്യം തെളിയിക്കുന്ന രേഖകള്‍ ഇയാള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി. നോട്ട് നിരോധന ശേഷം ചന്ദ്രിക പത്രത്തിന്റെ  കൊച്ചിയിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതി തുകയാണ് പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വി.കെ ഇബ്രാഹിംകുഞ്ഞ് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നാണ് ആരോപണം.

Latest News