റിയാദ്- സൗദി ജര്‍മന്‍ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ആലുവ മരമ്പിള്ളി വളയംകുന്നില്‍ തയ്യിബ് നിസാര്‍ (29) ഹൃദയാഘാതം മുലം നിര്യാതനായി. പിതാവ് നാസര്‍ തായിഫിലുണ്ട്. ഖദീജയാണ് മാതാവ്. ഭാര്യ: മുബീന. ഒരു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയതാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്