റിയാദ്- കണ്ണൂർ മുപ്പിലങ്ങാട് സ്വദേശി കാരിയൻകണ്ടി ഇസ്മായിൽ (54) റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി ദാറുശിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബത്ഹ ഗുറാബിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: റഷീദ്, റഈസ്, ഇർഷാദ്. ഏറെ കാലം റിയാദിലുണ്ടായിരുന്ന ഇദ്ദേഹം വിസ കാൻസൽ ചെയ്ത് ദമാമിലുള്ള മകൻ റഷീദിന്റെ പേരിൽ ഫാമിലി സന്ദർശന വിസയിലെത്തിയതായിരുന്നു. മാർച്ചിലാണ് ഇദ്ദേഹം റിയാദിലെത്തിയത്. മൃതദേഹവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മെഹ്ബൂബ് കണ്ണൂർ, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.