തിരുവനന്തപുരം- എസ്എസ്എല്‍സി,ഹയര്‍സെക്കന്ററി ,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി വിദ്യാഭ്യാസവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മറ്റ് ജില്ലകളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം. അതേസമയം ജില്ലകള്‍ക്കുള്ളില്‍ പരീക്ഷാ കേന്ദ്രം മാറാന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. സമയപരിധി മെയ് 21 ന് സമാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ എസ്എസ്എല്‍സി ,ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
സാമൂഹിക അകലം പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനം.വിദ്യാര്‍ത്ഥികള്‍ഗക്ക് ബസ് സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നതും വീടുകളില്‍ തിരിച്ചെത്തിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും.നിലവില്‍ ക്വാറന്റൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യം ഒരുക്കും. അതേസമയം ഗള്‍ഫ് മേഖലകളിലെ പരീക്ഷ കേന്ദ്രങ്ങളില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ പരീക്ഷകള്‍ മാറ്റിവെച്ചേക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.