ദോഹ- കൊല്ലം പത്തനാപുരം സ്വദേശി ടുക്കുന്ന് കുളങ്ങര കിഴക്കേതില്‍ മുഹമ്മദ് ഷാജഹാന്റെയും സുഹറ ബീവിയുടേയും മകന്‍ അനിഷാദ് ഷാജഹാന്‍ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. ദോഹ വെസ്റ്റ് ബേയിലെ ദൂസിത്താനി ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
ഭാര്യ സുമിയ അനിഷാദ്. ഷാഹിയ മകളാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കും. നാട്ടിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.