Sorry, you need to enable JavaScript to visit this website.

മന്ത്രി മൊയ്തീനെ അനുകൂലിച്ച് മെഡിക്കല്‍ ബോര്‍ഡ്

തൃശൂര്‍- നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുമായി ഗുരുവായൂരിലെ ക്വാറന്‍ൈറന്‍ സെന്ററില്‍ മന്ത്രി എ.സി. മൊയ്തീന്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന പരാതിയില്‍ കൂടുതല്‍ നടപടി ആവശ്യമില്ലെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. സാംക്രമികരോഗശാസ്ത്രപരമായ പരിശോധനയുടെയും ഫോട്ടോയും വീഡിയോയും കാണിച്ച് കോവിഡ് പോസിറ്റീവായ അഞ്ച് പേരില്‍നിന്ന് ലഭിച്ച സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തില്‍ മന്ത്രി കോവിഡ് പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിന് തെളിവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. മാത്രമല്ല, മെയ് 14ന്റെ മെഡിക്കല്‍ ബോര്‍ഡ് തീരുമാന പ്രകാരം തന്നെ, മന്ത്രി അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലും അതുപ്രകാരമുള്ള നിയന്ത്രണങ്ങളിലുമാണ്. ആയതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ല. അനില്‍ അക്കര എം.എല്‍.എയാണ് ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം മൂലം ഹോം ക്വാറന്‍ൈറന്‍ നിര്‍ദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരെല്ലാം മെയ് 26 വരെ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ച നിയന്ത്രണങ്ങളിലാണ്.
മന്ത്രി എ.സി.മൊയ്തീന് ക്വാറന്റൈന്‍ വേണ്ടതില്ലെന്ന തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയും അനില്‍ അക്കര എം.എല്‍.എയും ഇന്ന് രാവിലെ പത്ത് മുതല്‍ 24 മണിക്കൂര് നിരാഹാരസമരം നടത്തും.

 

 

 

 

 

Latest News