ഹായില്‍ - പിഞ്ചുകുഞ്ഞിനെ പൊരിവെയിലത്ത് മണലില്‍ കുഴിച്ചിട്ട് പ്രാകൃത ചികിത്സ. കുഞ്ഞിനെ പൊരിവെയിലില്‍ ഹായില്‍ മരുഭൂമിയില്‍ മണലില്‍ കുഴിച്ചിട്ടതിന്റെയും കുഞ്ഞ് കരയുന്നതിന്റെയും കുട്ടിയെ കളിയാക്കി രക്ഷകര്‍ത്താവ് കരയുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ മണലില്‍ കുഴിച്ചിട്ടതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
പീഡനത്തിനാണ് കുഞ്ഞ് ഇരയായതെന്ന് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. കുഞ്ഞിനോട് ഇങ്ങിനെ പെരുമാറിയവര്‍ പീഡന സംരക്ഷണ നിയമം അനുസരിച്ച് കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ശരീരം മണലില്‍ കുഴിച്ചിടുന്നത് പലവിധ രോഗങ്ങള്‍ക്കുള്ള ചികിത്സയായി ഹായില്‍ നിവാസികള്‍ വിശ്വസിക്കുന്നുണ്ട്. ഹായിലിലെ അല്‍നുഫൂദ് മരുഭൂമിയിലെ മണലിന് ഔഷധഗുണമുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. വൈദ്യന്മാര് നിര്‍ദേശിക്കുന്നതുപോലെ ഒരു മണിക്കൂറിലേറെ നേരമാണ് മണലില്‍ ശരീരം കുഴിച്ചിടുക. ദിവസത്തില്‍ ഒന്നിലധികം തവണ ഈ പ്രക്രിയ ആവര്‍ത്തിക്കുന്നതിന് രോഗത്തിന്റെ സ്വഭാവമനുസരിച്ച് ചില വൈദ്യന്മാര് നിര്‍ദേശിക്കാറുണ്ട്.