കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെതിരെയും നാദിര്‍ഷാക്കുമെതിരെ അന്വേഷണം തുടരുന്നതായി പോലീസ് കോടതിയെ അറിയിച്ചു.
കാവ്യയും നാദിര്‍ഷയും നിലവില്‍ പ്രതിയല്ലെങ്കിലും ഇവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഞായറാഴ്ച അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നു.
കാവ്യമാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനു സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജി നല്‍കിയത്.