തിരുവനന്തപുരം- മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷകളുടെ നടത്തിപ്പില്‍ അന്തിമ തീരുമാനം നാളെ അറിയിക്കും. എസ്എസ്എല്‍സി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍,ലോക്ക്ഡൗണ്‍ നീട്ടിയതോടെ സ്‌കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് 26ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവച്ചേക്കും എന്നാണ് സൂചന. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂര്‍ത്തിയായ എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയവും നാളെ തുടങ്ങും. കോവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്‌കുളൂകളിലാണ് പ്രവേശന നടപടികള്‍ തുടങ്ങുന്നത്. സമ്പൂര്‍ണ്ണയുടെ പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം. പൂര്‍ത്തിയായ എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങുകകയാണ്.