ദോഹയില്‍നിന്ന് ഇന്‍ഡിഗോയും ബുക്കിംഗ് തുടങ്ങി

ദോഹ- ഖത്തര്‍ എയര്‍വേയ്‌സിന് പിന്നാലെ ദോഹയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്‍ഡിഗോയും ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് 886 റിയാല്‍ ആണ് നിരക്ക്. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 18,136 ഇന്ത്യന്‍ രൂപ വരുമിത്.

ജൂണ്‍ ഒന്നിന് കണ്ണൂരിലേക്ക്  928 റിയാലും (18,996 ഇന്ത്യന്‍ രൂപ), രണ്ടിന് 884 റിയാലുമാണ് (18,095 ഇന്ത്യന്‍ രൂപ) നിരക്ക്. കൊച്ചിയിലേക്ക് ജൂണ്‍ ഒന്നിന് 840 ഉം (ഇന്ത്യന്‍ രൂപ 17,194) രണ്ടിന് 830 റിയാലുമാണ് (ഇന്ത്യന്‍ രൂപ 16,990) നിരക്ക്. കോഴിക്കോടിന് 868 റിയാലാണ് (ഇന്ത്യന്‍ രൂപ 17,768 രൂപ). ജൂണ്‍ രണ്ടിന് ശേഷം ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

ജൂണ്‍ അവസാനത്തോടെ 80 ഓളം നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പക്ഷെ ഇന്ത്യയുടെ അനുമതി ലഭിക്കണം.

 

Latest News