റിയാദ് - അസീസിയ ഡിസ്ട്രിക്ടിലെ കശാപ്പുശാലയില്‍നിന്ന് വിരണ്ടോടി പരാക്രമം കാണിച്ച കാളയെ അവസാനം റോഡിലിട്ട് അറുത്തു.
വാഹന ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് നടുറോഡില്‍ നിലയുറിപ്പിക്കുകയും ആളുകളെ പിന്തുടര്‍ന്ന് കുത്തിത്തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്ത കാളയെ ഏതാനും പേര്‍ ചേര്‍ന്ന് അവസാനം ഏറെ സാഹസപ്പെട്ട് കയറുകള്‍ ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു.
കൂട്ടത്തില്‍ ഒരാള്‍ കത്തി ചോദിച്ചു വാങ്ങി കാളയെ അറുക്കുകയും ചെയ്തു. കശാപ്പു ശാലയില്‍ നിന്ന് വിരണ്ടോടിയ കാള റോഡില്‍ പരാക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.