Sorry, you need to enable JavaScript to visit this website.

റിയാദില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന കുടുംബങ്ങള്‍ക്ക് പിഴ

ഫയല്‍ചിത്രം

റിയാദ് - സൗദി തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ക്കില്‍ ഒത്തുചേര്‍ന്നവര്‍ക്ക് പിഴ ചുമത്തി. മന്‍ഫൂഹ ഡിസ്ട്രിക്ടിലെ പാര്‍ക്കില്‍ കുടുംബ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ക്കാണ് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം പിഴ ചുമത്തിയാത്.

നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെയാണ് പാര്‍ക്കില്‍ ചേര്‍ന്ന കുടുംബ ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പ്രദേശം റെയ്ഡ് ചെയ്ത് ഇവരെ പിരിച്ചുവിടുകയും  നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ലംഘിച്ചവരും ഇഖാമ നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി.

മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ വിലക്ക് ലംഘിച്ച് രഹസ്യമായി തുറന്ന് പ്രവര്‍ത്തിച്ച ബാര്‍ബര്‍ ഷോപ്പും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. റിയാദ് നഗരസഭയുമായി സഹകരിച്ചാണ് സൈനികര്‍ ബാര്‍ബര്‍ ഷോപ്പ് റെയ്ഡ് ചെയ്തത്.

 

Latest News