കോവിഡ്19 എന്ന മഹാമാരി മൂലം ലോകം മൊത്തം ലോക് ഡൗണ്‍ ആയപ്പോള്‍ സൗദിയില്‍ ആദ്യം അടക്കാന്‍ നിര്‍ബന്ധിതമായത് ബാര്‍ബര്‍ ഷോപ്പുകളാണ്.
രണ്ട് മാസത്തിലേറെയായി സൗദിയിലെ എല്ലാ ബാര്‍ബര്‍ തൊഴിലാളികളും ജോലിയില്ലാതെ റൂമുകളില്‍ തന്നെ കഴിയുകയാണ്. ഭക്ഷണ ചെലവും റൂം വാടകയും മറ്റു ചെലവുകളും കാരണം പലരില്‍ നിന്നും കടം വാങ്ങേണ്ട വളരെ പരിതാപകരമായ അവസ്ഥയിലാണ് ഓരോ ദിവസവും കഴിഞ്ഞു പോകുന്നത്.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
നാട്ടില്‍ ഞങ്ങളുടെ മാതാ പിതാക്കള്‍, സഹോദരങ്ങള്‍,ഭാര്യ, മക്കള്‍ ഇവര്‍ക്ക് നിത്യ ചെലവിന്‌പോലും പണം അയക്കാനില്ലാത്ത അവസ്ഥയിലാണ്.
വിദേശ രാജ്യങ്ങളില്‍ ബാര്‍ബര്‍ തൊഴിലെടുക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അതില്‍തന്നെ നല്ലൊരു വിഭാഗം ബാര്‍ബര്‍ മാര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും ഉപാധികളോട് കൂടി ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായപ്പോഴും സൗദിയിലെ ബാര്‍ബര്‍ ഷോപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
രണ്ട് മാസത്തിലേറെയായി റൂമുകളില്‍ തന്നെ കഴിയുന്ന ഞങ്ങളില്‍ പലരും ഷുഗര്‍, പ്രഷര്‍, കോളസ്‌ട്രോള്‍, ഹാര്‍ട്ട്, കിഡ്‌നി തുടങ്ങി വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരുന്നും ചികിത്സയും ഇല്ലാതെ വളരയധികം പ്രയാസത്തിലാണ്!
അതുപോലെ വിസിറ്റ് വിസയിലും,ഫാമിലി വിസയിലും കുടുംബമായി താമസിക്കുന്ന ബാര്‍ബര്‍ സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും മരുന്നും ഭക്ഷണവും ഫ്‌ളാറ്റ്കളുടെ വാടകയുമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഞങ്ങളില്‍ പലര്‍ക്കും നാട്ടിലേക്ക് പോകാന്‍ അവസര മൊരുങ്ങിയെങ്കിലും രണ്ട് മാസത്തിനപ്പുറം ജോലിയില്ലാതെ വലയുന്ന ഞങ്ങള്‍ക്ക് ടിക്കറ്റിനുപോലും പണമില്ലാത്ത അവസ്ഥയിലാണ്.