Sorry, you need to enable JavaScript to visit this website.

മസ്തിഷ്‌കാഘാതം; അൽ അഹ്‌സയിൽ മലയാളി മരിച്ചു

ദമാം- മസ്തിഷ്‌കാഘാതത്തെ തുടർന്ന് അഹ്‌സയിൽ മലയാളി മരിച്ചു. മലപ്പുറം പറമ്പിൽ പീടിക സൂപ്പർ ബസാർ തടത്തിൽ പറമ്പിൽ വീട്ടിൽ ഹുസൈൻ കൊറലോട്ടി (46)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സുബഹി നമസ്‌കരിക്കുമ്പോഴാണ് മസ്തിഷ്‌കാഘാതം വന്നത്. ഉടൻ ഉയൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മികച്ച ചികിത്സക്കായി വൈകുന്നേരം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിച്ചു. അൽ അഹ്‌സ ഉയൂണിൽ ലുലു റെഡിമെയ്ഡ് ആന്റ് കോസ്‌മെറ്റിക് ഷോപ്പിലായിരുന്നു കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തുവരുന്നത്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. പരേതനായ അലവിയാണ് പിതാവ്. മാതാവ്: ഖദീജ. ഭാര്യ: ഷാഹിദ. നാലു മക്കളുണ്ട്. അനന്തര നടപടിക്രമങ്ങൾക്കായി നവോദയ പ്രവർത്തകർ രംഗത്തുണ്ട്.
 

Latest News