Sorry, you need to enable JavaScript to visit this website.

വന്ദേഭാരത്; രണ്ടാം ഘട്ടത്തിന് ഇന്ന്‌ തുടക്കം; കേരളത്തിലേയ്ക്ക് 13 വിമാനങ്ങള്‍

ദുബായ്- കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന്‌ തുടക്കമാകും. രണ്ടാം ഘട്ടത്തില്‍ 3000 യാത്രക്കാരാണ് ഇന്ത്യയിലെത്തുക. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. മെയ് 16 മുതല്‍ 23 വരെ 18 എയര്‍ ഇന്ത്യാ വിമാനങ്ങളാണ് പ്രവസികളുമായി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതില്‍ 13 ഉം കേരളത്തിലേക്കാണ്.
ഇന്ന്‌ മൂന്ന് വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് കേരളത്തിലെത്തുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും, അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമാണ് ആദ്യ ദിവസത്തെ സര്‍വ്വീസ്.മെയ് 17 ന് ദുബായില്‍ നിന്ന് കണ്ണൂരിലേക്കും, കൊച്ചിയിലേക്കും അന്നേ ദിവസം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പ്രവാസികളുമായി വിമാനം എത്തും.മെയ് 18 തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് വിമാനമുള്ളത്. തിങ്കളാഴ്ച മംഗലാപുരത്തേക്ക് ദുബായില്‍ നിന്ന് വിമാനമുണ്ട്. മെയ് 20 ബുധനാഴ്ച ദുബായ് കൊച്ചി വിമാനവും, വ്യാഴാഴ്ച ദുബായ് തിരുവനന്തപുരം വിമാനവും പ്രവാസികളുമായി കേരളത്തിലെത്തും.മെയ് 23 ന് ദുബായില്‍ കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തേയ്ക്കുമാണ് സര്‍വീസുള്ളത്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും അവസാനദിനമായ ശനിയാഴ്ച വിമാനമുണ്ട്.

Latest News