ജിദ്ദ- പാലക്കാട് ആലത്തൂര്‍ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. വന്നൂര്‍ കേരളപരം ഹൗസില്‍ മുഹമ്മദ് അലി (45) ആണ് താമസസ്ഥലത്ത് ഇന്ന് പുലര്‍ച്ചെ ആറിന് മരിച്ച നിലയില്‍ കാണപ്പെട്ടത്. സുബ്ഹി നമസ്‌കാരത്തിന് ശേഷം കിടന്നതായിരുന്നു. നാഫ്റ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം പോലീസ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി. ഇവിടെ ഖബറടക്കും.