Sorry, you need to enable JavaScript to visit this website.

നാട്ടില്‍ പോകാനുള്ള രജിസ്‌ട്രേഷന്‍ കുവൈത്ത് എംബസി നിര്‍ത്തി

കുവൈത്ത് സിറ്റി- നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി താത്കാലികമായി നിര്‍ത്തിവച്ചു. രജിസ്റ്റര്‍ ചെയ്തവരെ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം രജിസ്‌ട്രേഷന്‍ പുനരാരംഭിക്കും.
അതേസമയം, ചികിത്സാര്‍ഥം പോകേണ്ടവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക്  ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. [email protected] 

യാത്രക്കായി തെരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള ഏക അതോറിറ്റി എംബസിയാണെന്നും അക്കാര്യത്തില്‍ ആരെങ്കിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് എംബസി ഉത്തരവാദി ആയിരിക്കില്ലെന്നും എംബസി അറിയിച്ചു. ടിക്കറ്റ് വില്‍പനക്കുള്ള അധികാരം എയര്‍ ഇന്ത്യക്കാണ്. അക്കാര്യത്തിലും എംബസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

 

Latest News