ദുബായ്- പൊതുസ്ഥലങ്ങളില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും 1000 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായതിനെ തുടര്‍ന്ന് മാളുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ തുറന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ യാതൊരു അയവും വരുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ ചിലര്‍ മാസ്‌കുകള്‍ മൂക്കിനും ചിലര്‍ വായക്കും താഴെ വെക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മറ്റുചിലര്‍ മാസ്‌ക് കഴുത്തില്‍ ചുറ്റുന്നതും കാണുന്നുണ്ട്. മാസ്‌ക് കയ്യില്‍ പിടിക്കുന്നവരും ട്രൗസറിന്റെ പോക്കറ്റിലിട്ട് നടക്കുന്നവരും കുറവല്ല. ഇത്തരം ചെയ്തികള്‍ക്ക് പിഴ ഒടുക്കേണ്ടിവരുമെന്നും പോലീസ് വ്യക്തമാക്കി.
പുറത്തേക്കിറങ്ങുമ്പോഴോ കാറിനകത്താണെങ്കിലോ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചിരിക്കണം.