Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ പ്രതിനിധി എ സമ്പത്തിന് ദിവ്യജ്ഞാനമില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം- ദൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് ലോക്ക് ഡൗണിനിടെ കേരളത്തിലെത്തിയത് അനവസരത്തിലാണ് എന്ന വിമർശനത്തോട് പ്രതികരിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. 'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല. കോവിഡ് ഇത്രകാലം നീണ്ടുനിൽക്കും, സംഭവി ക്കാൻ പോകുന്നത് ഇതൊക്കെയാണ്. അതുകൊണ്ട് വേഗം തിരുവനന്തപുരത്തേക്ക് പോ യേക്കാം എന്ന് മനസിലാക്കി സമ്പത്ത് കേരളത്തിലേക്ക് വന്നതാണ് എന്ന് തോന്നുന്നി ല്ല' എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ദില്ലിയിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട പ്രത്യേക പ്രതിനിധിയാണ് മുൻ എംപി കൂടിയായ എ. സമ്പത്ത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ദില്ലി ഉൾ പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ ദില്ലിയിലെ അഭാവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരു ന്നു.
കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൌസ് വിട്ടു നൽകണമെന്ന് ആവശ്യം തള്ളിയത് ദല്‍ഹിയിലെ മലയാളികൾക്ക് വലിയ തിരിച്ചടിയായി രുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടി ലേക്ക് മടങ്ങുന്ന കാര്യത്തിലടക്കം മലയാളികൾ നിലവിൽ വലിയ പ്രതിസന്ധി നേരിടു കയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത് എന്നാണ് വിമർശനം. എന്നാൽ സംസ്ഥാന ഭവനുകളുടെ പ്രവർത്തനം താൽകാലികമായി നിർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് സമ്പത്ത് മടങ്ങിയതെന്നും നില വിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് അദേഹത്തിന്റെ ഓഫീസിന്റെ പ്രതികരണം.
 

Latest News