Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു

കൊച്ചി- നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിലെത്തി. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇന്ന് 10 മണിക്ക് ക്ലബിലെത്താന്‍ നേരത്തെ നാദിര്‍ഷായോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നില്ല.

 

നേരത്തെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമം നടത്തിയ നാദിര്‍ഷ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസിനു മുമ്പില്‍ ഹാജരായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് ക്ലബിലെത്തിയെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് നാദിര്‍ഷായെ വിശ്രമത്തിനു വിടുകയായിരുന്നു. 

 

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷാക്ക് അറിയാമെന്നാണ് പോലീസ് നിഗമനം. നടിയെ ആക്രമിച്ചതിന് പ്രതിഫലമായി തനിക്ക് 25000 രൂപ നാദിര്‍ഷ നല്‍കിയിരുന്നതായി മുഖ്യപ്രതി സുനില്‍് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും. നാര്‍ദിഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതയില്‍ വ്യക്തമായതിനാല്‍ അറസ്റ്റ് ഉണ്ടായേക്കില്ല. 

Latest News