ജിദ്ദ - പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തൻകുടി വിട്ടീൽ അപ്പുക്കുട്ടൻ പൊന്നൻ (50) ജിദ്ദയിൽ അൽകുംറയി അപകടത്തിൽപ്പെട്ട് മരിച്ചു. ഷിപ്പിംഗ് കമ്പനിയുടെ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്ന ഇദ്ദേഹം കണ്ടെയ്‌നർ ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. തുടർനടപടികൾക്കായി ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകരായ അലി തേക്കുതോട്, കരീം മണ്ണാർക്കാട്, സന്തോഷ് പൊടിയൻ എന്നിവർ രംഗത്തുണ്ട്.