അബുദാബി- യു.എ.ഇയില്‍ ആരാധനാലയങ്ങള്‍ ഉടനെ തുറക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ. ഉമര്‍ അല്‍ മുതന്ന പറഞ്ഞു.
അതേസമയം, ആരാധാനാലയങ്ങള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താവുന്നതാണെന്ന് മതനേതാക്കള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഇന്ന് നടന്ന കോവിഡിനെതിരായ സര്‍വമത പ്രാര്‍ഥനയില്‍ ഇക്കാര്യം ഉയര്‍ന്നു വന്നിരുന്നു.
കോവിഡിന് ശേഷമുള്ള കാലം ഒരിക്കലും മുന്‍പത്തേതുപോലെ ആയിരിക്കില്ലെന്നും ചില ചട്ടങ്ങള്‍ പാലിക്കേണ്ടി വരുമെന്നും അല്‍ മുതന്ന പറഞ്ഞു.