തിരുവനന്തപുരം- കേരളത്തിലെ 301 മദ്യശാലകളും ഉടന്‍ തുറക്കുമെന്ന് എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണന്‍. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും ഒന്നിച്ചു തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യാശാലകള്‍ തുറക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടി കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്ന വിധത്തിലായിരിക്കും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക.ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയുള്ള ഓര്‍ഡറുകള്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യും. ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കും. ഇതെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ മദ്യഷോപ്പുകള്‍ തുറക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.