കുവൈത്ത് സിറ്റി- കൊറോണ ബാധിച്ച് കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു (45) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടില്‍നിന്ന് തിരിച്ചെത്തിയ ആനി രക്തബാങ്കിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം കുവൈത്തില്‍ സംസ്‌കരിക്കും. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇതുവരെ 72 മലയാളികളാണ് മരിച്ചത്.