Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലെ മുഴുവൻ വിസാ പിഴകളും ഒഴിവാക്കി; രാജ്യം വിടാൻ മൂന്നുമാസത്തെ സമയം

ദുബായ്- വിസ, എമിറേറ്റ്‌സ് ഐ.ഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഉത്തരവിട്ടു. താമസവിസക്കാർക്കും സന്ദർശകവിസക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.  മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. വിസാ കാലാവധി തീർന്ന് അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ മെയ് 18 മുതൽ മൂന്ന് മാസം സമയം അനുവദിക്കും. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ തീരുമാനം വഴിയൊരുക്കും.
 

Latest News