ദോഹ- കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനായി ആരംഭിച്ച ഓണ്‍ലൈന്‍ ലിങ്കിന് പകരം റജിസ്‌ട്രേഷനായി ഇന്ത്യന്‍ എംബസി പുതിയ വെബ് പോര്‍ട്ടല്‍ തുടങ്ങി. നേരത്തെ പൂര്‍ണമായ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ പുതിയ ലിങ്കില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം. നല്‍കുന്ന വിവരങ്ങള്‍ കൃത്യവുമായിരിക്കണം.
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form ആണ് പുതിയ റജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍.
നേരത്തെ ഒരു കുടുംബത്തിലെ ഓരോ വ്യക്തികളും പ്രത്യേകമായി തന്നെ റജിസ്റ്റര്‍ ചെയ്യണമായിരുന്നു. എന്നാല്‍ കുടുംബമായാണ് പോകുന്നതെങ്കില്‍ പുതിയ അപേക്ഷാ ഫോമില്‍ കുടുംബനാഥന്‍ മറ്റ് അംഗങ്ങളുടെ വിവരങ്ങള്‍കൂടി രേഖപ്പെടുത്തിയാല്‍ മതി. പാസ്‌പോര്‍ട്ട് നമ്പര്‍, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ഇമെയില്‍ വിലാസം എന്നിവ കൂടാതെ ഇന്ത്യയിലെ മേല്‍വിലാസം, ഖത്തറിലേയും ഇന്ത്യയിലേയും ഫോണ്‍ നമ്പര്‍, എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവരാണോ, കോവിഡ് പരിശോധന നടത്തിയിട്ടുണ്ടോ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.