നെടുമ്പാശേരി- 215 അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദി അറേബ്യയിലേക്ക് തിരിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് സംഘം യാത്രയായത്. രാത്രി 7.15 ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു ഇവരുടെ യാത്ര.
ഡോക്ടര്‍മാരും നഴ്സുമാരുമാണ് സംഘത്തിലുള്ളത്. റിയാദ് വിമാനത്താവളത്തിലാണ് ഇവര്‍ ഇറങ്ങുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരാണ് സംഘത്തില്‍ ഉള്ളത്.സൗദി ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇവരുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. സൗദി യില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ലോക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്പ് അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ മടങ്ങി പോകാനായില്ല. യു.എ.ഇ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 88 അംഗ മെഡിക്കല്‍ സംഘം ഏതാനും ദിവസം മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ദുബൈയിലേക്ക് പോയിരുന്നു.