റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഏഴു വിദേശികളടക്കം ഒമ്പത് പേര്‍ മരിക്കുകയും 1905 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം 273 ആയും രോഗം ബാധിച്ചവരുടെ എണ്ണം 44830 ഉം ആയി ഉയര്‍ന്നു.2365 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. 17622 പേര്‍ക്കാണ് ഇതേവരെ രോഗം ഭേദമായത്.
രോഗമുക്തരുടെ എണ്ണം കൂടുന്നത് സന്തോഷകരമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗമുക്തരുണ്ടാവും. രോഗബാധിതരില്‍ 40 ശതമാനം സുഖം പ്രാപിച്ചു കഴിഞ്ഞു. മരണനിരക്കിലും ലോകരാജ്യങ്ങളുടെ നിരക്കിനേക്കാള്‍ സൗദിയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞു.